o മയ്യഴി തിരുനാൾ അഞ്ചാം ദിനത്തിലേക്ക്
Latest News


 

മയ്യഴി തിരുനാൾ അഞ്ചാം ദിനത്തിലേക്ക്

 മയ്യഴി തിരുനാൾ അഞ്ചാം ദിനത്തിലേക്ക് :



       ജാതിമതഭേദമന്യേ ഏവരുടെയും അഭയ കേന്ദ്രവും മാഹി ദേശത്തിന്റെ സംരക്ഷകയും അത്ഭുത പ്രവർത്തകയുമായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവം അഞ്ചാം നാളിലേക്ക്.

   

       വൈകുന്നേരം 5.30 ജപമാല ഉണ്ടായി.  കോഴിക്കോട് രൂപതയുടെ നവ വൈദികരായ റവ. ഫാ. ഷിജോയ് & ഫാ. ഷാന്റോ എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കുകയുണ്ടായി.  കുർബാനയ്ക്ക് നേതൃത്വം നൽകിയത് സെന്റ് ജോസഫ് കുടുംബയൂണിറ്റ് ആയിരുന്നു. തുടർന്ന് വിശുദ്ധ അമ്മ ത്രേസ്യയോടുള്ള നൊവേന,  വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശിർവാദവും നടന്നു.


   ഒക്ടോബർ 9 ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ജപമാലയും ആറുമണിക്ക്  ആഘോഷമായ ദിവ്യബലി റവ. ഫാ. ജോൺ വെട്ടിമല യുടെ കാർമികത്വത്തിൽ ഉണ്ടായിരിക്കും. തുടർന്ന് നൊവേനയും പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും.


    കുർബാന നിയോഗം നൽകുന്നതിനും, അടിമ വയ്ക്കുന്നതിനും, നേർച്ചകൾ സമർപ്പിക്കുന്നതിനും, കുമ്പസാരത്തിനും, എല്ലാദിവസവും സൗകര്യം ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post