o മാതാവിനെ കണ്ടു വണങ്ങി കടന്നപ്പള്ളി രാമചന്ദ്രൻ
Latest News


 

മാതാവിനെ കണ്ടു വണങ്ങി കടന്നപ്പള്ളി രാമചന്ദ്രൻ

 മാതാവിനെ കണ്ടു വണങ്ങി കടന്നപ്പള്ളി രാമചന്ദ്രൻ



ശനിയാഴ്ച്ച വൈകീട്ട് 7.30 ഓടെയാണ്കേരള പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മാഹി ബസലിക്ക സന്ദർശിച്ചത്

മാതാവിന് മാലചാർത്തിയ ശേഷം അദ്ദേഹം  മാഹി ഇടവക വികാരിയും കോഴിക്കോട് രൂപത വികാരി ജനറലുമായ റവ. ഫാ.മോൺ. ഡോ.ജെൻസെൻ പുത്തൻവീട്ടിൽ അച്ഛനുമായി കൂടിക്കാഴ്ച നടത്തി

ഒരു മണിക്കൂറോളം ചിലവഴിച്ച ശേഷം മന്ത്രി മടങ്ങി

        ഒക്ടോബർ 19 ശനിയാഴ്ച വൈകിട്ട് 5 30ന് ജപമാല നടത്തി. വൈകിട്ട് ആറിന് റവ. ഫാ. സജീവ് വർഗ്ഗീസ് ആഘോഷമായ ദിവ്യബലി അർപ്പിച്ചു. കോഴിക്കോട് രൂപതയുടെ ചാൻസലർ ആണ് ഫാ. സജീവ് വർഗ്ഗീസ്. കൊമ്പിരി സമൂഹവും, മരണാനന്തര സഹായ സംഘവും ആയിരുന്നു തിരുന്നാൾ സഹായകർ. ദിവ്യബലിക്ക് ശേഷം  ആരാധനയും, പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടായി.


         ഒക്ടോബർ 20 ഞായറാഴ്ച  രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ തുടർച്ചയായി ദിവ്യബലികൾ ഉണ്ടായിരിക്കുന്നതാണ്.   വൈകിട്ട് 5 30ന് ജപമാലയും  ആറുമണിക്ക് മാർ ജോസ് പൊരുന്നേടം തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ  ആഘോഷ  ദിവ്യബലിയും ഉണ്ടായിരിക്കും. ദിവ്യബലി സീറോ മലബാർ റീത്തിൽ ആയിരിക്കും. ദിവ്യബലിക്ക് ശേഷം നൊവേന,  പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവ  ഉണ്ടായിരിക്കും 

Post a Comment

Previous Post Next Post