o വിനായക കലാക്ഷേത്രം ഇരുപത്തിയാറാം വാർഷികവും നവരാത്രി കലോത്സവവും സംഘടിപ്പിച്ചു
Latest News


 

വിനായക കലാക്ഷേത്രം ഇരുപത്തിയാറാം വാർഷികവും നവരാത്രി കലോത്സവവും സംഘടിപ്പിച്ചു

വിനായക കലാക്ഷേത്രം ഇരുപത്തിയാറാം വാർഷികവും  നവരാത്രി കലോത്സവവും സംഘടിപ്പിച്ചു



മാഹി: പള്ളൂർ ശ്രീ വിനായക കലാക്ഷേത്രം ഇരുപത്തിയാറാം വാർഷികവും  നവരാത്രി കലോത്സവവും  പള്ളൂർ മഹാഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. 


പ്രസിഡണ്ട് പി.കെ.  ശശിധരൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാഹി പോലീസ് സൂപ്രണ്ട് ജീ.ശരവണൻ മുഖ്യാതിഥിയായി.


ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി വിവിധ മേഖലയിൽ അംഗീകാരം നേടിയ 

പി.ആനന്ദു കുമാർ, സുനിൽ മൂന്നങ്ങാടി, പി.കെ. ജയപ്രതീപൻ, അനിൽ പള്ളൂർ എന്നിവരെ പൊന്നാട അണിയിച്ചും ഉപഹാരം കൈമാറിയും ആദരിച്ചു.


വാർഷികത്തിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'ഏകദന്തായനം' സോവനീർ  മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണനു കൈമാറി രമേശ് പറമ്പത്ത് എം.എൽ.എ പ്രകാശിപ്പിച്ചു.


പിന്നണി ഗായകൻ എം. മുസ്തഫ, മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു, സാവിത്രി നാരായണൻ എന്നിവർ ആശംസകൾ നേർന്നു.

ജനറൽ കൺവീനർ കെ തമ്പാൻ മാസ്റ്റർ സ്വാഗതവും കൺവീനർ പി.രതീഷ് കുമാർ നന്ദിയും പറഞ്ഞു.


 കലാക്ഷേത്ര വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും തുടർന്ന് അനിൽ പള്ളൂർ രചനയും ആവിഷ്ക്കാരവും നിർവ്വഹിച്ച 'കർണ്ണൻ ' നാടകവും ഉണ്ടായി.


ശ്രീ വിനായക കലാക്ഷേത്രത്തിൽ വിദ്യാരംഭ പരിപാടികൾ ഒക്ടോബർ പതിമൂന്നിനു ഞായറാഴ്ച നടക്കും.






വാർഷികത്തിൻ്റെ ഭാഗമായി എൽ. കെ.ജി മുതൽ ഹൈസ്കൂൾ വരെ ഉള്ള കുട്ടികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ജില്ലാതല ചിത്രരചനാ മത്സരത്തിലെ വിജയികൾക്കും കലാക്ഷേത്ര കുടുംബമേളയോടനുബന്ധിച്ച്   നടത്തിയ വിവിധ മത്സരങ്ങളിൽ വിജ യികളായ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ചടങ്ങിൽ വിഷിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.


നവരാത്രി കലോത്സവ കലാപരിപാടികളിൽ വിനായക കലാക്ഷേത്രത്തിലെ വിദ്യാർഥികൾ നൃത്തനൃത്യങ്ങൾ അവതരിപ്പിക്കും

തുടർന്ന് വിനായക കലാക്ഷേത്രത്തിലെ കലാകാരന്മാരെ അണി നിരത്തി അനിൽ പള്ളൂർ രചനയും  ആവിഷ്ക്കാരവും നിർവ്വഹിക്കുന്ന ഇതിഹാസ നാടകം  കർണ്ണൻ  അരങ്ങേറും.

വിനായക 

കലാക്ഷേത്രത്തിലെ ഇത്തവണത്തെ വിദ്യാരംഭം ഒക്ടോബർ 13നു നടക്കും

Post a Comment

Previous Post Next Post