*ദേശീയ പാതയിൽ മൂരാട് മുതൽ പയ്യോളി വരെ നാളെ ഗതാഗത നിയന്ത്രണം: പുലർച്ചെ 3 ന് ആരംഭിക്കുന്ന നിയന്ത്രണങ്ങളറിയാം*
പയ്യോളി: ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി
സർവീസ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ മൂരാട്
മുതൽ പയ്യോളി വരെയുള്ള ഗതാഗതത്തിന്
പോലീസ് നിയന്ത്രണമേർപ്പെടുത്തി. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ഞായറാഴ്ച പുലർച്ചെ 3 ന് ആരംഭിക്കുന്ന ഗതാഗത നിയന്ത്രണം ടാറിങ്ങ് പൂർത്തിയാവുന്നതോടെ
അവസാനിക്കും
ചോമ്പാല ഭാഗത്തും നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ട്രക്കുകൾ ഉൾപ്പെടെ, വലിയ വാഹനങ്ങൾ കൈനാട്ടിയിൽ നിന്നും നാദാപുരം, കുറ്റ്യാടി വഴി തിരിച്ചു വിടും.
വടകര ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക്
നാരായണനഗരത്ത് നിന്നും പണിക്കോട്ടി മണിയൂർ
വരുന്ന ബസ്സുകൾ, മറ്റ് വാഹനങ്ങൾ എന്നിവ റോഡ് വഴി അട്ടക്കുണ്ട് കടവ്/കിഴൂർ പള്ളിക്കര വഴി നന്തി ഭാഗത്തേക്കാണ് തിരിച്ചു വിടുകയെന്നും
പയ്യോളി പോലീസ് എസ് എച്ച് ഒ എ കെ സജീഷ് അറിയിച്ചു

Post a Comment