*പോണ്ടിച്ചേരി ലഫ്നൻ്റ് ഗവർണ്ണർ കെ. കൈലാഷ് നാഥ് IAS മുക്കാളി ശ്രീ ആവിക്കര ക്ഷേത്രത്തിൽ ദർശനം നടത്തി*
ചോമ്പാല: 'പോണ്ടിച്ചേരി ലഫ്നൻ്റ് ഗവർണ്ണർ കെ. കൈലാഷ്നാഥ് IAS കുടുംബ ക്ഷേത്രമായ ആവിക്കര ക്ഷേത്രത്തിൽ ദർശനം നടത്തി.
വടകര വില്യാപ്പള്ളി സ്വദേശിയായ ഗവർണറുടെയൊപ്പം
അമ്മ, ഭാര്യ, രണ്ട് മക്കൾ , സഹോദരി, സഹോദരി ഭർത്താവ് എന്നിവരും കൂടെയുണ്ടായിരുന്നു.
വൈകീട്ട് ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തിയ ഗവർണറെക്ഷേത്രം കാരണവർ ഒതേനൻ ചെയർമാൻ സുധീഷ് സുകുമാരൻ പ്രസിഡണ്ട് രാജൻ സെക്രട്ടറി പ്രദീപ്കുമാർ ട്രഷറർ ക്യാപ്റ്റൻ കുഞ്ഞിക്കണ്ണൻ എന്നിവർ ചേർന്ന് പൂച്ചെണ്ട് നൽകി സ്വീകരിച്ചു
ഗവർണർക്ക് കേരള പോലീസും പോണ്ടിച്ചേരി പോലീസും ക്ഷേത്രത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്
ക്ഷേത്ര ദർശനത്തിനു ശേഷം ക്ഷേത്രകമ്മിറ്റി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി .
മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുന്നതിനു വേണ്ടി ഗവർണ്ണർക്ക് നിവേദനം കൊടുത്തു .
ക്ഷേത്രമിറ്റിയുടെ ഉപഹാരമായി വസൂരിമാല ഭഗവതിയുടെ ഛായചിത്രം സമർപ്പിച്ചു
ഗവർണർ ക്ഷേത്ര ദർശനം നടത്തുന്നതറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേർ ക്ഷേത്രത്തിലെത്തിയിരുന്നു



Post a Comment