അയൽവാസി വിഷ വാതകം പ്രയോഗിക്കുന്നതായി പരാതി
മാഹി : അയൽവാസിയായ സ്ത്രീയും അവരുടെ രണ്ടു മക്കളും ചേർന്ന് വീട്ടിൽ നിന്നും മാരകമായ വിഷവാതകം പരിസ്ഥിതിക്കും തൻ്റെ കുടുംബത്തിനും ദോഷകരമായി ബാധിക്കുന്ന രീതിയിൽ പ്രയോഗിക്കുന്നതായി ഈസ്റ്റ് പള്ളൂർ തട്ടാൻ്റവിടെ കെ
സന്തോഷ് കുമാർ. ഇത് സംബന്ധിച്ച് പള്ളൂർ പോലീസിലും മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്കും പുതുച്ചേരി ലഫ്. ഗവർണ്ണർക്കും ഇതിനകം തന്നെ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വാർത്ത സമ്മേളനത്തിൽ പരാതിക്കാരനായ കെ.സന്തോഷ് കുമാർ അറിയിച്ചു.
തനിക്കും തൻ്റെ കുടുംബത്തിനും സമാധാനത്തോടെ ജീവിക്കുവാനുള്ള സുരക്ഷിത സാഹചര്യവും നീതിയും അധികാരികളിൽ നിന്നും ലഭിക്കാത്തതിനാൽ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി പരാതിക്കാരനായ ഈസ്റ്റ് പള്ളൂരിലെ തട്ടാൻ്റവിടെ കെ.സന്തോഷ്കുമാർ അറിയിച്ചു.

Post a Comment