*ദേശീയപാതയിലെ അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റണം - സിപിഐഎം*
ന്യൂ മാഹി : ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിധിയിൽ ദേശീയപാതയോരത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന നിരവധി മരങ്ങൾ ഉണ്ട്. പരിമഠം മേഖലയിൽ ഇത്തരത്തിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വേണ്ടി ദേശീയപാത അധികൃതർക്കും മറ്റ് ഉദ്യോഗസ്ഥർക്കും പലതവണ പരാതികൾ സമർപ്പിച്ചിട്ടും കാര്യക്ഷമമായ നടപടികൾ ഉണ്ടായിട്ടില്ല. പരിമഠം മേഖലയിൽ ഉൾപ്പെടെയുള്ള ദേശീയപാതയുടെ വശങ്ങളിൽ സ്ഥിതി ചെയ്യുന്ന അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐഎം പരിമഠം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ചൊവ്വാഴ്ച രാവിലെ സിപിഐഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം എസ്.ടി. ജയ്സൺ ഉദ്ഘാടനം ചെയ്തു. ടി. സുധ അധ്യക്ഷത വഹിച്ചു. സി.കെ. പ്രകാശൻ, വി.കെ. രത്നാകരൻ മാസ്റ്റർ, അർജുൻ പവിത്രൻ എന്നിവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി പി.പി. അജയകുമാറിനെ തെരഞ്ഞെടുത്തു.

Post a Comment