അധ്യാപക ദിനാഘോഷം
പാറക്കൽ ഗവ.എൽ. പി സ്കൂളിൽ അധ്യാപക ദിനാഘോഷം പ്രഥമാധ്യാപകൻ ബി. ബാലപ്രദീപ് ഉദ്ഘാടനം ചെയ്തു.
അധ്യാപികയായ അണിമ പവിത്രൻ സ്വാഗത ഗാനം ആലപിച്ചു.
വിനോദ് വളപ്പിൽ, ജീഷ്മ എം. കെ, ഉമാശങ്കരി എന്നിവർ പ്രസംഗിച്ചു. വർണ്ണബലൂണുകളും ആശംസ കാർഡുകളും മിഠായും നൽകി. കുട്ടികൾ അധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തി. അമൃത പുരുഷോത്തമൻ നന്ദി പറഞ്ഞു.

Post a Comment