*പുതുച്ചേരിയിൽ 256 അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്*
പുതുച്ചേരിയിലെ പേഴ്‌സണൽ ആൻഡ് അഡ്‌മി നിസ്ട്രേറ്റീവ്സ്, റിഫോംസ് (പേഴ്സണൽ വിങ്) വകുപ്പിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 256 ഒഴിവുണ്ട്. അപേക്ഷകർ പുതുച്ചേ 0 രി കേന്ദ്രഭരണപ്രദേശത്തിൻ്റെ ഭാഗമായ സ്ഥലങ്ങ ളിൽ ജനിച്ചവരോ കുറഞ്ഞത് കഴിഞ്ഞ അഞ്ച് വർഷമെങ്കിലും സ്ഥിരതാമസ ക്കാരോ ആയിരി ക്കണം.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. പ്രായം: 2024 ഏപ്രിൽ 24 ന് 30 വയ സ് കവിയരുത്. നിമാനുസൃത ഇളവ് ലഭിക്കും. രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. പുതു ച്ചേരി, കാരയ്ക്കൽ, യാനം എന്നിവയ്ക്കൊപ്പം മാ ഹിയിലും പരീക്ഷാകേന്ദ്രമുണ്ടായിരിക്കും.
അവസാന തീയതി: സെപ്‌തംബർ 20. വിശദവിവരങ്ങൾക്കും അപേക്ഷി ക്കുന്നതിനും www.recruitment.py.go v.in സന്ദർശിക്കുക.

Post a Comment