1978-80 മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് അലുമിനി ഗ്രൂപ്പ് പൂർവ്വ വിദ്യാർഥികൾ ഒത്തു ചേർന്നു
മാഹി: മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിലെ 1978-80 കാലഘട്ടത്തിലെ പ്രീഡിഗ്രി ബാച്ച് വിദ്യാർഥികൾ ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒത്തു കൂടി. മാഹി ടാഗോർ പാർക്കിലാണ് ഒത്തുചേർന്നത്. അലുമിനി ഗ്രൂപ്പ് പ്രസിഡൻ്റ് വി.ഉദയ പ്രകാശ് ഉദ്ഘാടനം ചെയ്തു.സി.എച്ച്.എ.മുഹമ്മദലി, കെ.കൃഷ്ണ കുമാർ, ടി.എം പവിത്രൻ, പി.കെ.സജീവ്, രാജൻ പള്ളൂർ, ഇന്ദിര എന്നിവർ സംസാരിച്ചു.സംഘം വൈകുന്നേരം പുഴയോര നടപ്പാതയിലൂടെ സായാഹ്ന സവാരി നടത്തി.

Post a Comment