*അഴിയൂർ വനിതാ സഹകരണ സംഘം*
*അഴിയൂർ* *കുടുംബാരോഗ്യ* *കേന്ദ്രത്തിൽ ഒരുക്കിയ* *ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു*
അഴിയൂർ:സ്വാതന്ത്ര്യ ദിനത്തിൽ അഴിയൂർ വനിതാ സഹകരണ സംഘം സംഘത്തിന് മുൻകാലങ്ങളിൽ ലഭിച്ച അവാർഡ് തുകകൾ ഉപയോഗിച്ചുകൊണ്ട് അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയ ചിൽഡ്രൻസ് പാർക്ക് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ കുട്ടികൾക്കായി തുറന്നു കൊടുത്തു സംഘത്തിന്റെ പ്രസിഡണ്ട് ബിന്ദു ജേസൺ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഡെയ്സി ജോർജ് പി ശ്രീധരൻ ഒമ്പതാം വാർഡ് മെമ്പർ ജയൻ എന്നിവർ സംസാരിച്ചു സംഘം സെക്രട്ടറി ഒ കെ ഷാജി സ്വാഗതവും വൈസ് പ്രസിഡണ്ട് നന്ദിയും പ്രകാശിപ്പിച്ചു

Post a Comment