വയനാട് : പുന്നോൽ സർവ്വീസ് ബേങ്ക് അഞ്ച് ലക്ഷം നൽകി
ന്യൂമാഹി: വയനാട്ടിലെ ദുരന്ത ബാധിതർക്കുളള പുന്നോൽ സർവ്വീസ് സഹരണ ബാങ്കിൻ്റെ ധനസഹായം അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബേങ്ക് പ്രസിഡൻ്റ് കെ.എം. രഘുരാമൻ, സെക്രട്ടറി കെ.വി. സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിക്ക് തുക നൽകിയത്.
ഡയറക്ടർ ടി.കെ. ശ്രീജിത്ത്, ബ്രാഞ്ച് മാനേജർ പി.പി. രഞ്ജിത്ത്, ഇൻ്റേണൽ ഓഡിറ്റർ പി.സി. നിഷാന്ത് എന്നിവർ സംബന്ധിച്ചു.

Post a Comment