*ഫ്രീഡം സൈക്കിൾ റൈഡ് നടത്തി*
കെവലിയേർസ് ദേ മായേ യുടെ ആഭിമുഖ്യത്തിൽ മയ്യഴിയിൽ സൈക്കിൾ റൈഡേർസിൻ്റെ ഫ്രീഡം സൈക്കിൾ റൈഡ് മാഹി MLA ശ്രീ.രമേഷ് പറമ്പത്ത് സ്റ്റാച്യൂ ജംഷനിൽ ഫ്ലാഗ്ഗ് ഓഫ് ചെയ്ത് ഉത്ഘാടനം നിർവ്വഹിച്ചു.
അമ്പതിനോടടുത്ത് പേർ പങ്കെടുത്ത ഫ്രീഡം സൈക്കിൾ റൈഡിൽ കണ്ണൂർ ,തലശ്ശേരി, ഒഞ്ചിയം ഭാഗത്തുള്ളവർ പങ്കെടുത്തു.
കക്കാടൻ വിനയൻ അദ്ധ്യക്ഷം വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ ശ്രീകുമാർ ഭാനു സ്വാഗതവും ഷിബു കളത്തിൽ നന്ദിയും പറഞ്ഞു.
സൈക്കിൾ റൈഡിന്നു വികാസ് ചെമ്മേരി, എടവന അർഷാദ്, ആനന്ദ് ചാരോത്ത്, സൂരജ് കെട്ടിനകത്ത്, സുധാകരൻ, രാജേഷ് വി ശിവദാസ് എന്നിവർ നേതൃത്വം നൽകി.

Post a Comment