കേശദാനം ചെയ്യാൻ അഞ്ചാം ക്ലാസ്സുകാരി സാക്ഷ്യമോളും
*കാൻസർ രോഗ ചികിത്സയായ കീമോ തറാപ്പി ചെയ്യുമ്പോൾ മുടി നഷ്ടപ്പെട്ടു പോകുന്നവർക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ചു നൽകാൻ തൃശൂർ അമലാ ആശുപത്രിയും ബി ഡി കെ യും സംയുക്തമായി നടത്തുന്ന പരിപാടിയാണ് കേശദാനം സ്നേഹദാനം.*
*തന്റെ ജീവിതം തനിക്ക് ചുറ്റുമുള്ളവർക്ക് കൂടിവേണ്ടി ജീവിക്കാനുള്ളതാണെന്ന തിരിച്ചറിന്റെ അടിസ്ഥാനത്തിൽ സമൂഹ നൻമക്ക് വേണ്ടി എനിക്കും എന്തെങ്കിലും ചെയ്യണമെന്ന നിർബന്ധബുദ്ധിയോട് കൂടി സമൂഹത്തിന് മാതൃകയാക്കാൻ പറ്റുന്ന പ്രവർത്തനം നടത്തിയ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി സാക്ഷ്യ രജീഷിന് അഭിനന്ദനങ്ങൾ.വാട്ട്സ് അപ്പിലൂടെ കേശദാനത്തിനെ പറ്റി അറിഞ്ഞത് മുതൽ സാക്ഷ്യ അച്ഛൻ രജീഷിനോട് പറയുകയും രജീഷ് ബി ഡി കെ പ്രസിഡന്റ് പി പി റിയാസിനെ ബന്ധപ്പെടുകയും സ്വതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ അച്ഛനോടും അമ്മയോടുമൊപ്പം വന്ന് കേശദാനം നടത്തുകയുമായിരുന്നു. മാഹി പാറക്കൽ വി പി ഹൗസിലെ രജീഷ് പത്മനാഭന്റെയും നിമിഷയുടെയും മകളാണ് സാക്ഷ്യ രജീഷ് . മാഹി ശ്രീധരൻ ഗുരിക്കൾ കളരി സംഘത്തിലെ വിദ്യാർത്ഥിനിയും, ഒഞ്ചിയം തട്ടോളിക്കര ഗവ: യു പി സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ് സാക്ഷ്യ രജീഷ്*
*ഈസ്റ്റ് പള്ളൂർ അഞ്ചുകണ്ടി സൗപർണികയിൽ താമസിക്കുന്ന സോഫ്റ്റ്‌വേർ എഞ്ചിനിയർ അഭിനന്ദ് പ്രേമനും, എഴുത്തുകാരി സി കെ രാജലക്ഷ്മിയും കേശദാനം ചെയ്തു. 2 വർഷമാണ് അഭിനന്ദ് കേശദാനം നടത്താൻ വേണ്ടി മുടി മുറിക്കാതെ വളർത്തിയത്.*

Post a Comment