*പോകാനിടമില്ല:പഞ്ചായത്തിന് ഓഫീസിൽ കുത്തിയിരിപ്പ് സമരവുമായി കുടുംബം*
അഴിയൂർ :മഴക്കെടുതിയിൽ വീട്ടിൽ താമസിക്കാൻ സാധിക്കാതെ വന്ന കുടുബം ഒടുവിൽ പഞ്ചായത്ത് ഓഫീസിലെത്തി കുത്തിയിരിപ്പ് സമരം നടത്തി
അഴിയൂർ കോറോത്ത് റോഡിൽ വാട്ടർ ടാങ്കിന് സമീപത്തെ കോമരത്തിൻ്റെവിട റുഖിയ യുടെ നഫീല മൻസിൽ ഇക്കഴിഞ്ഞ ജൂലൈ 17 ന് കനത്ത മഴയിൽ സമീപത്തെ പറമ്പിലെ മതിൽ തകർന്ന് വീണ് കേടുപാടുകൾ സംഭവിച്ചിരുന്നു.
പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി വീട്ടിൽ നിന്ന് മാറി നില്ക്കാൻ ആവശ്യപ്പെട്ടിരുന്നെന്ന് വീട്ടുകാർ പറഞ്ഞു
തുടർന്ന് കുറച്ച് ദിവസങ്ങൾ ലോഡ്ജിൽ താമസിക്കുകയും കയ്യിലെ പണം തീർന്നപ്പോൾ ലോഡ്ജിൽ നിന്നും ഇറങ്ങേണ്ടിയും വന്നു
തുടർന്ന് മറ്റെവിടെയും പോകുവാവാൻ ഇടമില്ലാതായതോടെയാണ് കുട്ടികളെയും കൂട്ടി കുടുംബം പഞ്ചായത്ത് ഓഫീസിലെത്തിയത്
സംഭവത്തിന് ശേഷം പഞ്ചായത്ത് അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്ന് റുഖിയയുടെ മകൻ സിദ്ദീഖ് ആരോപിച്ചു
എന്നാൽ നിയമപരമായി തങ്ങളാലാവുന്ന നടപടികൾ കൊകൊണ്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു

Post a Comment