o *ഗവ: സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു*
Latest News


 

*ഗവ: സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു*

 *ഗവ: സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു*



  പള്ളൂർ : ഗവ: സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ: ഹൈസ്കൂളിൽ വച്ച് നടന്ന 

യാത്രയയപ്പ് യോഗം സംഘടനയുടെ മുൻ സാരഥി എൻ ഹരിദാസൻ  ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഈ കഴിഞ്ഞ അധ്യയന വർഷം സർവീസിൽ നിന്നും വിരമിച്ച അധ്യാപകരായ കെ.എം രാധാമണി , സി. പുഷ്പ , പി.വി കൃഷ്ണ വേണി , കെ. പി പ്രീത കുമാരി , കെ ഗീത എന്നിവരെ സ്നേഹോപഹാരം നൽകി ആദരിച്ചു.

സംഘടനാ പ്രസിഡൻ്റ് യതീന്ദ്രൻ പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആനന്ദ കുമാർ പറമ്പത്ത് , സി.എച്ച് പ്രഭാകരൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

സംഘടന ജന. സെക്രട്ടറി എ  അജിത് പ്രസാദ് സ്വാഗതവും എസ് . എ മോഹനൻ നമ്പൂതിരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post