ജനശബ്ദം ധർണ്ണ നടത്തി
മാഹി: വിവിധ ആവശ്യങ്ങളുയർത്തി ജനശബ്ദം മാഹി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ കൂട്ട ധർണ നാടിന്റെ അമർഷമായി.
പാതിവഴിയിൽ നിർമ്മാണം നിലച്ചുപോയ വൻ പദ്ധതികളായ മത്സ്യബന്ധന തുറമുഖം, പുഴയോര നടപ്പാത, ഇൻഡോർ സ്റ്റേഡിയം, ട്രോമകെയർ യുണിറ്റ് എന്നിവ ഉടൻ പൂർത്തീകരിക്കുക, എട്ട് വർഷമായി നടക്കാത്ത മുൻസിപ്പാൽ -പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുക, വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ഒഴിവുള്ള മുഴുവൻ തസ്തികകളിലും നിയമനം നടത്തുക, സർക്കാർ ഓഫീസുകളിലെ അഴിമതിക്കറുതി വരുത്തു ക , തെരുവ് പട്ടികളെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം.
ടി.എം.സുധാകരന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. എം.പി.ശിവദാസ്, കെ.കെ. അനിൽകുമാർ ,
ഷാജി പിണക്കാട്ട്, പി.വി.ചന്ദ്രദാസ് സംസാരിച്ചു
ഇ.കെ. റഫീഖ് സ്വാഗതവും , ദാസൻ കാണി നന്ദിയും പറഞ്ഞു., , ജസീമ മുസ്തഫ, സതീ ശങ്കർ ,സുരേഷ് പന്തക്കൽ, ഷൈജ പാറക്കൽ, ഷിബു കാളാണ്ടിയിൽ, നിർമ്മൽ മയ്യഴി, സോമൻ മാഹി ,
മർസീന,ശ്രീധരൻ മാസ്റ്റർ, .സോമൻ ആനന്ദ്, സവിത ദിവാകരൻ, മർസീന, രതി ചെറുകല്ലായി ,
ഹൈറുന്നിസ, സജ്ന , ഷൈനി. മഹേഷ് പന്തക്കൽ, ടി.എ.ലതീപ്
നേതൃത്വം നൽകി.
Post a Comment