o കരാത്തെ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു
Latest News


 

കരാത്തെ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു

 

കരാത്തെ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു 



പാരീസിൽ നടക്കുന്ന 

ഒളിമ്പിക്സിൻ്റെ പ്രചരണത്തിന്റെ  ഭാഗമായി പള്ളൂർ കസ്തൂർബാഗാന്ധി ഗവൺമെൻറ് ഹൈസ്കൂളിൽ ആയോധനകലയായ കരാത്തെ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു 


 പുതുച്ചേരി സർക്കാരിന്റെ കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരമാണ്  ഒളിമ്പിക്സ് പ്രചരണത്തിന്റെ ഭാഗമായി ആയോധനകലയായ കരാത്തെ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചത്

   കരാത്തെ പുതുച്ചേരി- കേരള ചീഫ് ഇൻസട്രക്ടർ സെൻസായ് കെ.വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ കെ.പി.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. അജിത് പ്രസാദ് സ്വാഗതവും വി പി സമീത നന്ദിയും പറഞ്ഞു. കായിക അധ്യാപിക വിദ്യ ജെ.സി സതീഷ് കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി. സെവൻത് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി ക്യോഷി പദവി നേടിയ സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയുടെ ചീഫ് ഇൻസട്രക്ടർ കൂടിയായ സെൻസായ് വിനോദ് കുമാറിനെ ചടങ്ങിൽ വെച്ച് ആദരിച്ചു

Post a Comment

Previous Post Next Post