,നേതി ,പ്രകാശനവും കേൻസർ ബോധവൽക്കരണ ക്ലാസ്സും
മാഹി: മലബാർ കേൻസർ സെൻ്ററിൻ്റെ ദ്വൈമാസ വാർത്താ പത്രികയായ 'നേതി'യുടെ പുതിയ പതിപ്പിൻ്റെ പ്രകാശനം എക്സൽ പബ്ളിക് സ്കൂളിൽ നടന്നു.
പ്രിൻസിപ്പാൾ സതി എം കുറുപ്പിൻ്റെ അദ്ധ്യക്ഷതയിൽ മേജർ പി. ഗോവിന്ദൻ പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു ആമുഖഭാഷണം നടത്തി.
ഗായത്രി എസ്. റാം സ്വാഗതവും, ആതിദ്യൻ എസ്. രാജീവ് നന്ദിയും പറഞ്ഞു. ടി.സി. പ്രദീപ് ക്വിസ്സ് മാസ്റ്റരായി മത്സരം സംഘടിപ്പിച്ചു
തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസ്സിൽ മലബാർ കേൻസർ സെൻ്റർ ഓങ്കോളജി വിഭാഗം മേധാവി
ഡോ:എ.പി നീതു , അസി : പ്രൊഫസർ ഡോ: ഫിൻസ് എം ഫിലിപ്പ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

Post a Comment