o പുതുച്ചേരി ലോക്സഭ വാർത്ത
Latest News


 

പുതുച്ചേരി ലോക്സഭ വാർത്ത

 *പുതുച്ചേരിൽ  വൈത്തിലിംഗത്തിൻ്റെ ഭൂരിപക്ഷം136516



 *വൈത്തിലിംഗം -426005* 

 *നമശിവായം-289489

 *പ്രഭുദേവ -  989

 *നോട്ട -9763* 



മാഹി:മയ്യഴി ഉൾപ്പെടുന്ന പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി വി.വൈത്തിലിംഗം സീറ്റ് നിലനിർത്തി.ഭരണ കക്ഷിയായ എൻ ആർ കോൺഗ്രസ്സ് -ബിജെപി സഖ്യത്തിലെ ബിജെപി സ്ഥാനാർത്ഥി മന്ത്രിയായ നമശിവായത്തെ136516 വോട്ടിനാണ് വൈത്തിലിംഗം തോൽപ്പിച്ചത്.വൈത്തിലിംഗത്തിന് 426005 വോട്ടുകളും,നമശിവായത്തിന് 289489 വോട്ടുകളും ലഭിച്ചു. നാം തമിഴർ കക്ഷിയിലെ ആർ മേനക 39603 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.,എഐഡിഎംകെയിലെ തമിഴ് വേന്ദന് ലഭിച്ചത്25165 വോട്ടുകൾ.ഡിഎംകെ ,വിസികെ, സിപിഐ  ,സിപിഐ(എം) തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ, ഐഎൻഡിഐഎ മുന്നണിയിലാണ് വൈത്തിലിംഗം മൽസരിച്ചത്.എന്നാൽ മാഹിയിൽ സിപിഎം പിന്തുണ നൽകിയത് യുനൈറ്റഡ് റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥി പ്രഭുദേവക്കായിരുന്നു .ഇദ്ദേഹം നേടിയത്  989 വോട്ടുകൾ മാത്രം.അതേ സമയം നോട്ട 9763 വോട്ടുകൾ നേടി.

Post a Comment

Previous Post Next Post