o പഠനോപകരണം വിതരണം ചെയ്തു
Latest News


 

പഠനോപകരണം വിതരണം ചെയ്തു

 *പഠനോപകരണങ്ങൾ വിതരണം ചെയ്തു.*



തലശ്ശേരി തിരുവങ്ങാട് ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റ്ന്റെ   ആഭിമുഖ്യത്തിൽ *അവരും പഠിക്കട്ടെ*  എന്ന പരിപാടിയുടെ ഭാഗമായി  നടത്തുന്ന പുസ്തകവിതരണം തിരുവങ്ങാട് ചാലിയ യു പി സ്കൂളിൽ വച്ച് നടന്നു.

പ്രശസ്ത സിനിമ താരം  സന്തോഷ് പണ്ഡിറ്റ് ഉദ്ഘാടനം ചെയ്തു.

 ട്രസ്റ്റ് ചെയർപേഴ്സൺ സ്മിതാ ജയമോഹന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ആധ്യാത്മിക രംഗത്ത് സജീവമായ രഞ്ജൻകയനാടത്ത്, വികാസ് മാസ്റ്റർ, പ്രകാശൻ മേലൂർ, സാമൂഹിക പ്രവർത്തകനായ ബാബു പാറൽ, ഗ്രാമീൺ ബാങ്ക് മാനേജർ ബൈജു രാജ് വി, ചാലിയ യു പി സ്കൂൾ എച്ച് എം പ്രീത ടീച്ചർ, ട്രസ്റ്റ് രക്ഷാധികാരി ശ്രീകാന്ത് കെ, അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ അഖില പ്രജിത്, പൂർവ വിദ്യാർത്ഥി താരിഖ് രണ്ടാം ഗേറ്റ് എന്നിവർ സംസാരിച്ചു.

 ജയമോഹൻ സ്വാഗതവും സജിത്ത് തിരുവങ്ങാട് നന്ദിയും പറഞ്ഞു. തിരുവങ്ങാട് ഉള്ള വിവിധ സ്കൂളുകളിലെ നിർധനരായ 150 കുട്ടികൾക്കാണ് പാഠപുസ്തകം വിതരണം ചെയ്തത്.

Post a Comment

Previous Post Next Post