വായനാദിനം ഗവ. എൽ .പി സ്കൂൾ ചെറുകല്ലായി
മാഹി: ഗവ. എൽ.പി. സ്കൂൾ ചെറുകല്ലായിൽ വായനാദിനാചരണം അദ്ധ്യാപക അവാർഡ് ജേതാവ് എ.സി.എച്ച് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി.പി. വിജേഷ് ആധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.കെ മനീഷ് സ്വാഗതവും അനഘ.എ.വി. നന്ദിയും പറഞ്ഞു. അൻജുനപ്രഭീഷ് , ആൻസി അരവിന്ദ് എന്നിവർ ആശംസകളർപ്പിച്ചു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Post a Comment