*ഏകാഗ്രത വർധിപ്പിക്കാനും മാനസിക സമ്മർദ്ദം ലഘുകരിക്കാനും യോഗക്കാവും !*
എം മുസ്തഫ മാസ്റ്റർ
ചൊക്ലി :വിദ്യാർഥികളിലെ സമ്മർദ്ദം ലഘൂകരിക്കാനും എകാഗ്രത വർധിപ്പിക്കാനും യോഗ ഉപകരിക്കുമെന്ന് കോടിയേരി പുനർജ്ജനി യോഗ സെൻ്ററിലെ അംഗവും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വൺ കേരള ആർട്ടിലറി ബാറ്ററി എൻ.സി.തലശ്ശേരിയുടെ കീഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.സി.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകയോഗ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം '
ചെറിയ പ്രശ്നങ്ങൾ പോലും അഭിമുഖീകരിക്കാനവാതെ ജീവിതയാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്ന കുട്ടികൾക്ക് ശാരീരികവും മാനസികവുമായ കരുത്തു പകരാൻ ചിട്ടയായ യോഗപരിശീലനം കൊണ്ട് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ പ്രിൻസിപ്പൽ ടി. പ്രശാന്ത് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സഹപ്രധാനാധ്യാപിക എൻ.സ്മിത, സ്റ്റാഫ് സെക്രട്ടറി രചീഷ്, സ്കൗട്ട് മാസ്റ്റർ കെ. അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.
പ്രധാനാധ്യാപകൻ പ്രദീപ് കിനാത്തി സ്വാഗതവും എൻ.സി.സി. ഓഫീസർ ടി.പി.രവിദ് നന്ദിയും പറഞ്ഞു.
തുടർന്നു മുസ്തഫ മാസ്റ്റുടെയും കോടിയേരി പുനർജ്ജനി യോഗ സെൻ്റർ അംഗമായ എം.പി.മുകുന്ദൻ്റെയും സംയുക്തമായ നേതൃത്വത്തിൻ അമ്പതോളം കേഡറ്റുകൾ
യോഗാസന പരിചയവും പരിശീലനവും നേടി.
യോഗയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനും മനസിലാക്കാനും ഉപകരിച്ച ഗുണപ്രദമായ ഒരു ക്ലാസ്സ് ആണ് തങ്ങൾക്ക് ലഭിച്ചതെന്ന് കേഡറ്റുകൾ തുടർന്നു നടന്ന വിലയിരുത്തൽ ചർച്ചയിൽ അഭിപ്രായപെട്ടു.

Post a Comment