തലശ്ശേരിയിൽ മൂന്ന് പേരെ തെരുവുനായ്കടിച്ചു.
മാക്കൂട്ടം: തെരുവ് നായുടെ ആക്രമണത്തിൽ മാക്കൂട്ടത്ത് മൂന്ന് പേർക്ക് പരിക്കേറ്റു.
കെ.പ്രശാന്ത് (42), നിരഞ്ജന (17), ഓട്ടോ ഡ്രൈവർ ഷാജി (46) എന്നിവർക്കാണ് കടിയേറ്റത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
മൂന്ന് പേരും തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സ തേടി. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.

Post a Comment