*എസ്എസ്എൽസി പ്ലസ്ടൂ പരീക്ഷയിലെ വിജയികളെ എസ്ഡിപിഐ അനുമോദിച്ചു*
_ന്യൂമാഹി_ : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ എസ്ഡിപിഐ ഉസൻമൊട്ട ബ്രാഞ്ച് അനുമോദിച്ചു.
ഇന്ന് വൈകിട്ട് ഉസ്സൻമൊട്ട ക്വാർട്ടേഴ്സ് മുക്ക് ഗ്രൗണ്ടിൽ വെച്ച് ബ്രാഞ്ച് പ്രസിഡൻ്റ് നിസാമുദ്ദീൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങ് എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു വുമൺ ഇന്ത്യ മൂവ്മെൻ്റ് കണ്ണൂർ ജില്ലാ സെക്രട്ടറി കെവി സമീറ ആശംസ അർപ്പിച്ച് സംസാരിച്ചു
പരീക്ഷയിൽ വിജയിച്ച ഉസ്സൻമൊട്ട പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഉമ്മർ മാസ്റ്റർ, നിസാമുദ്ദീൻ, സിനാൻ , പിസി ഷമീമ എന്നിവർ മൊമെൻ്റോ നൽകി അനുമോദിച്ചു
പരിപാടിക്ക് ബ്രാഞ്ച് സെക്രട്ടറി സിജാഹ് , സിനാൻ, നൂജൂം , റിഫാദ്, തുടങ്ങിയവർ നേതൃത്വം നൽകി```
Post a Comment