*മാലിന്യശേഖരണം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് നിവേദനം നല്കി*
മയ്യഴി : കഴിഞ്ഞ കുറച്ച് മാസങ്ങളായി മാഹി മേഖലയിലെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മറ്റും മാലിന്യങ്ങൾ ശേഖരിക്കുന്നത് നിർത്തലാക്കിയതിൽ മാഹി മേഖല ഭാരതീയ വ്യാപാരി വ്യാവസായി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മാഹി റിജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.
മാഹി മേഖല ബി .എം എസ് ഓഫീസിൽ ചേർന്ന ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിൻ്റെ മേഖല കമ്മിറ്റിയുടെ യോഗത്തിൽ മാലിന്യം നീക്കം ചെയ്യാത്തതിലും , മഴക്കാലമായതിനാൽ സാംക്രമികരോഗങ്ങളും മറ്റും തടയുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും, മാഹി മുനിസിപ്പാലിറ്റിക്ക് സ്ഥിരം കമ്മീഷണറെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മേഖലാ പ്രസിഡണ്ട് ബിജേഷ് വിശ്വനാഥൻ അധ്യക്ഷം വഹിച്ചു
സരോ അജിത്ത് കുമാർ സ്വാഗതവും, പ്രസാദ് നന്ദിയും പറഞ്ഞു , രാജേഷ് , പ്രസീദ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment