*മുസ്ലിം ലീഗ് മാഹി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകൾക്ക് ആദരം*
മാഹി മേഖലയിലെ ഗവൺമെൻ്റ് വിദ്യാലയങ്ങളിൽ നിന്ന് SSLC ,+2 മുഴുവൻ വിഷയത്തിലും A plus നേടിയ വിദ്യാർത്ഥികളെയും മദ്രസ്സ പൊതു പരീക്ഷയിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, സാമൂഹിക രാഷ്ട്രീയ മേഖലകളിലെ നിസ്വാർത്ഥ സേവകന്മാരെയും , ജീവകാരുണ്യ പ്രസ്ഥാനമായ പള്ളൂർ പന്തക്കൽ ഏരിയ സി എച്ച് സെൻ്റർ പ്രവർത്തകരെയും, വളണ്ടിയർമാരെയും ആദരിക്കുന്നു
29.05.2024 ബുധാനാഴ്ച രാവിലെ
9:30 മണിക്ക് പള്ളൂർ എ വി എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആദരവ് ചടങ്ങ്
പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
മാഹി എം എൽ എ രമേശ് പറമ്പത്ത്
മുസ്ലിം ലീഗ് കേരള സംസ്ഥാന വൈ: പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്ദുള്ള
മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബഷീറ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു
പുതുച്ചേരി സംസ്ഥാനത്ത് +2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ , 80 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് സൗജന്യമായി നീറ്റ് എക്സാം കോച്ചിങ്ങ് സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു
പി യൂസഫ്, ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.ടി.കെ റഷീദ്, സെക്രട്ടറി എ വി ഇസ്മയിൽ, ട്രഷറർ അയൂബ് പന്തക്കൽ, ഇസ്മയിൽ ചങ്ങരോത്ത്, വി കെ റഫീഖ്, അൽത്താഫ് പാറാൽ , അൻസീർ പളള്യത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
Post a Comment