o പരിശോധന നടത്തി
Latest News


 

പരിശോധന നടത്തി

 *ട്രോളിങ്ങ് നിരോധനത്തിന്റെ ഭാഗമായി മത്സ്യബന്ധനയാനങ്ങളിലെ സുരക്ഷസംവിധാനങ്ങളും, സുരക്ഷ ഉപകരണങ്ങളുടെയും പരിശോധന നടത്തി* 



ചോമ്പാൽ: ജൂൺ 9 ന് അർദ്ധരാത്രി പ്രാബല്യത്തിൽ വരുന്ന ട്രോളിങ്ങ് നിരോധനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എല്ലാ ഹാർബറുകളിലും ബേപ്പൂർ മറൈൻ എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ  പരമ്പരാഗത മത്സ്യബന്ധനയാനങ്ങളിലെ സുരക്ഷസംവിധാനങ്ങളും, സുരക്ഷ ഉപകരണങ്ങളുടെയും പരിശോധന നടത്തി വരികയാണ്..അതിന്റെ ഭാഗമായി ഇന്ന് രാവിലെ 12 മണി മുതൽ ചോമ്പാല ഹാർബറിൽ മറൈൻ എൻഫോഴ്‌സ്മെന്റ് സി ഐ ഷണ്മുഖൻ പി യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ  ശ്യാം ചന്ദ്, ഫിഷറീസ് ഓഫീസർ ബാബു എം, സി പി ഒ മാരായ ശ്രീരാജ്, ഷാജി,സീ റെസ്ക്യൂ മാരായ മിഥുൻ, അഭിലാഷ്, ശരത്ത്, ഡ്രൈവർ മുഹമ്മദ്‌ ഷാ, സാഗർമിത്ര അഭിലാഷ് എന്നിവരും പങ്കെടുത്തു

Post a Comment

Previous Post Next Post