o കാത്തിരിപ്പിന് വിരാമം ധർമ്മശാല കെട്ടിടത്തിൻ്റെ താക്കോൽ ദാനം ഇന്ന്
Latest News


 

കാത്തിരിപ്പിന് വിരാമം ധർമ്മശാല കെട്ടിടത്തിൻ്റെ താക്കോൽ ദാനം ഇന്ന്

 *കാത്തിരിപ്പിന് വിരാമം  ധർമ്മശാല കെട്ടിടത്തിൻ്റെ താക്കോൽ ദാനം ഇന്ന്* 



മാഹി : ടാഗോർ പാർക്കിനടുത്ത താഴലങ്ങാടി  ധർമ്മശാലയിലെ പുതുക്കിപ്പണിത വീടുകൾക്ക് ശാപമോക്ഷം


 എട്ടോളം വീടുകളുടെ താക്കോൽദാനകർമ്മമാണ്  മന്ത്രി തേനി ജയകുമാർ നിർവ്വഹിക്കുക.


 സ്വന്തമായി പാർപ്പിടമില്ലാത്തവർക്കായി ഫ്രഞ്ച് ഭരണകാലം മുതൽ അനുവദിക്കപ്പെട്ട ടാഗോർ പാർക്കിനടുത്ത ധർമ്മശാലയിലെ എട്ട് താമസക്കാർ പടിയിറക്കപ്പെട്ടിട്ട് ഒമ്പതോളം വർഷമായി

 

ഗവ: ബ്രാഞ്ച് ലൈബ്രറി കെട്ടിടം ആധുനിക രീതിയിൽ പുതുക്കി പണിയുന്നതിന്റെ ഭാഗമായാണ് അതിനോട് ചേർന്നുള്ള നഗരസഭാ അധികൃതരുടെ നിയന്ത്രണത്തിലുള്ള ധർമ്മശാലാ കെട്ടിടവും പൊളിച്ചുമാറ്റിയത്. ഒരു വർഷത്തിനകം വീടുകൾ നിർമ്മിച്ചു നൽകുമെന്നായിരുന്നു സർക്കാർ ഉറപ്പ് നൽകിയിരുന്നത് 



ഇവിടെ നിന്ന് ഒഴിപ്പിക്കപ്പെട്ട പല കുടുംബങ്ങളും ഭാരിച്ച തുക വാടക നൽകിയാണ് വീടുകളിലും മറ്റും ഇത്ര നാളും കഴിഞ്ഞത്.


. പുതിയ വീട് തുറക്കപ്പെടുന്നതോടെ, ധർമ്മശാലാ നിവാസികൾക്ക് വാടകയൊന്നും നൽകാതെ താമസിക്കാനാവുമെന്ന ആശ്വാസത്തിലാണ് വീട്ടുകാർ.

Post a Comment

Previous Post Next Post