o *ടൗൺ സ്പോർട്സ് ക്ലബ്ബ് - വളപട്ടണം . സെമിയിൽ*
Latest News


 

*ടൗൺ സ്പോർട്സ് ക്ലബ്ബ് - വളപട്ടണം . സെമിയിൽ*

 *ടൗൺ സ്പോർട്സ് ക്ലബ്ബ് - വളപട്ടണം . സെമിയിൽ*



മാഹി : നാൽപ്പതാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ ഗ്രാൻ്റ് തേജസ്സ് ട്രോഫിക്കും ഡൗൺടൗൺ മാൾ ഷീൽഡിനും വേണ്ടിയുള്ള മത്സരങ്ങളിലെ  ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് ശാസ്താ മെഡിക്കൽസ് തൃശൂരിനെ തകർത്ത് ടൗൺ സ്പോർട്സ് ക്ലബ്ബ് - വളപട്ടണം  സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമായി.


ടൗൺ സ്പോർട്സ് ക്ലബ്ബ് - വളപട്ടണത്തിന് വേണ്ടി   അതുൽ(1), സുഫിയാൻ (1) എന്നിവർ ഗോൾ നേടി.


ടൗൺ സ്പോർട്സ് ക്ലബ്ബ് - വളപട്ടണം താരം

മഷൂക്കിനെ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തു.


  വിശിഷ്ടാതിഥികളായി ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ലിലാൻ പറമ്പത്ത് മഞ്ചക്കലും  അഖിലേന്ത്യാ സ്കൂൾ ചാമ്പ്യൻ ഫുട്ബാൾ ടീമംഗം സെബിൻ മുഹമ്മദും, ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ ജിനോസ് ബഷീറും ടൂർണ്ണമെൻ്റ് കമ്മറ്റി അംഗവും തലശ്ശേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ അനിൽ വിലങ്ങിലും കളിക്കാരെ പരിചയപ്പെട്ടു.


 ഇന്നത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ 


സൂപ്പർ സ്റ്റുഡിയോ മലപ്പുറം,

മെഡിഗാർഡ് അരീക്കോടുമായി ഏറ്റുമുട്ടും

Post a Comment

Previous Post Next Post