o വർണ്ണങ്ങളിൽ വിരിഞ്ഞ് വരക്കൂട്ടം
Latest News


 

വർണ്ണങ്ങളിൽ വിരിഞ്ഞ് വരക്കൂട്ടം

 വർണ്ണങ്ങളിൽ വിരിഞ്ഞ് വരക്കൂട്ടം



പള്ളൂർ: മാഹി മേഖല ബാലകലാമേളയോടനുബന്ധിച്ചുള്ള സ്റ്റേജിതര മത്സങ്ങൾ ആരംഭിച്ചു.

' വരക്കൂട്ടം ' ചിത്രരചനാ മത്സരത്തോടെ

 പള്ളൂർ വി.എൻ.പുരുഷോത്തമൻ.ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. വരക്കൂട്ടത്തിൻ്റെ ഉദ്ഘാടനം ചിത്രകാരി ജി.പി. വിഷ്ണുപ്രിയ നിർവ്വഹിച്ചു. മാഹി ചീഫ് എഡുക്കേഷൻ ഓഫീസർ പി.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു സ്കൂൾ വൈസ് പ്രിൻസിപ്പൽ എം.എം.തനൂജ, ഹെഡ്മിസ്ട്രസ് ലളിത.സി ,സ്കൂൾ പി.ടി .എ. പ്രസിഡണ്ട് വി.പി.മുനവർ, കെ.കെ.സനൽ കുമാർ, പ്രോഗ്രാം കൺവീനർ എം വി സുജയ എന്നിവർ സംസാരിച്ചു. ആർടിസ്റ്റ് ടി.എം സജീവൻ, എം കെ ബീന, സി ഇ രസിത, സി ശോഭ, കെ കെ സ്നേഹപ്രഭ എന്നിവർ നേതൃത്വം നൽകി. 

        മറ്റ് സ്റ്റേജിതര മത്സരങ്ങൾ തുടർ ദിവസങ്ങളിൽ വിവിധ വിദ്യാലയങ്ങളിൽ നടക്കും  മാഹി മേഖലയിലെ മുപ്പത്തി രണ്ടോളം വിദ്യാലയങ്ങളിൽ നിന്നായി പ്രീ പ്രൈമറി, നെഴ്സറി,ജൂനിയർ എൽ .പി ,സീനിയർ.എൽ.പി, യു.പി, എച്ച്,.എസ്, എച്ച് .എസ്.എസ് എന്നീ വിഭാഗങ്ങളിൽ നിന്നായി നൂറ്റമ്പതോളം വിദ്യാർത്ഥികൾ ആണ് പങ്കെടുത്തത്.  ബാലകലാമേളയുടെ സ്റ്റേജ് മത്സരങ്ങൾ 12, 13 തിയ്യതികളിൽ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ വേദികളിലായി നടക്കും.

Post a Comment

Previous Post Next Post