*മാഹി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്*
*ടി-ടു.കെ.യൂറോ സ്പോർട്സ് പടന്ന മൂന്ന് ഗോളുകൾക്ക് വിജയിച്ചു*
മാഹി: മാഹി സ്പോർട്സ് ആന്റ് ലൈബ്രറി കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 40-ാ മത് അഖിലേന്ത്യ ഫ്ളഡ്ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിന്റെ അഞ്ചാം ദിനമായ ഇന്നലെ
ടി-ടു.കെ.യൂറോ സ്പോർട്സ് പടന്ന ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക്
യുനൈറ്റഡ് ഫുട്ബാൾ ക്ലബ്ബ് നെല്ലിക്കുത്തിനെ പരാജയപ്പെടുത്തി
ടി ടു കെ പടന്നയ്ക്കായി
അനുരാഗ് (2) ,മുഫീദ് (1) എന്നിവർ ഗോളുകൾ നേടി
അനുരാഗിനെ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.
വിശിഷ്ടാതിഥികളായ മാഹി മുൻസിപ്പൽ കമ്മീഷണർ എസ് ഭാസ്കരൻ ,മാഹി സ്പോർട്സ് ക്ളബ് സെക്രട്ടറി ശ്രീ കുമാർ ഭാനു എന്നിവർ താരങ്ങളെ പരിചയപ്പെട്ടു
ബേബി ബേക്സ് ഹണ്ടേർസ് കൂത്തുപറമ്പ്, കെ എം സി മാവൂർ ഓക്സിജൻ ഫാർമ്മ തൃശൂരുമായി ഏറ്റുമുട്ടും
Post a Comment