*ലക്ച്ചറർ സ്ഥിര നിയമനം വിജ്ഞാപനം പുറപ്പെടുവിച്ചു.*
പോണ്ടിച്ചേരി: വിദ്യാഭ്യാസ വകുപ്പിൽ ലക്ച്ചറർ മാരുടെ ഒഴിവുള്ള തസ്തികയിൽ സ്ഥിര നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.
തമിഴ്, മലയാളം, ഫ്രഞ്ച് , ഇംഗ്ലീഷ് അറബിക്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി സുവോളജി, പൊളിറ്റിക്കൽ സയൻസ്, ഹോം സയൻസ് എന്നി വിഷയങ്ങളിലാണ് ലക്ച്ചറർമാർക്ക് നേരിട്ടു സ്ഥിര നിയമനം നല്കുന്നത്.
പുതുച്ചേരി,മാഹി, കാരൈക്കാൽ, യാനം എന്നീ നാലു മേഖലയിലുമുളള ഒഴിവുകൾ കണക്കാക്കിയാണ് യോഗ്യതയുള്ളവർക്ക്
2024 ജനുവരി 19 രാവിലെ പതിനൊന്നു മണി മുതൽ ഫെബ്രവരി 17 നു വൈകീട്ട് 5 മണിവരെ ബന്ധപ്പെട്ട രേഖകളോടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം എന്നും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

Post a Comment