തലശ്ശേരിക്ക് മോടി കൂട്ടാൻ തിരുവങ്ങാട് സ്കൂൾ എൻ എസ് ടീം.
രണ്ട് വർഷങ്ങൾക്ക് മുമ്പ് ഗുണ്ടർക്ക് പാർക്കിൽ തുടങ്ങി വെച്ച സൗന്ദര്യവത്ക്കരണ പരിപാടി ഇപ്പോഴും തുടർന്നുകൊണ്ട് തിരുവങ്ങാട് എൻ എസ് എസ് ടീം .
തലശ്ശേരിയിലെ നിരവധി പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മറ്റുള്ള സ്കൂളുകൾക്ക് മാതൃകയായി മാറിയിരിക്കയാണ്.
സപ്തദിന സഹവാസ ക്യാമ്പിൽ നിർമ്മിച്ച ബോട്ടിൽ ക്യാപ് മരം, പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിർമ്മിച്ച സ്നേഹാരാമം എന്നിവ പൊതുജന ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മുൻ എൻ എസ് എസ് വൊളന്റിയർമാരും തലശ്ശേരി സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.
മാളവിക, ഫാത്തിമ റഹ്മ, സാന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാന്റിലെ ഹൈമാസ്റ്റ് ലൈറ്റിനു താഴെയുള്ള ചുമരിൽ വർണ്ണശബളമായ ചുമർചിത്രം വരഞ്ഞ് മനോഹരമാക്കിയിരിക്കുകയാണ് ഇവർ.
ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ,
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷമീമ കെ പി, ശുചിത്വമിഷൻ വൈ പി അശ്വതി, ക്ലീൻ തലശ്ശേരി ഗ്രീൻ തലശ്ശേരി ഭാരവാഹി പ്രദീപ് മാസ്റ്റർ എന്നിവർ നേതൃത്വം കൊടുത്തു.
Post a Comment