*JRC ഏകദിന ജില്ലാ ക്യാമ്പ് സംഘടിപ്പിച്ചു.*
ചൊക്‌ളി സബ് ജില്ലയിലെ JRC യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഏകദിന ജില്ലാ ക്യാമ്പ് രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടത്തി. . സ്കൂൾ പ്രധാന അധ്യാപകൻ പ്രദീപ് കിനാത്തിയുടെ അധ്യക്ഷതയിൽ JRC ജില്ലാ പ്രസിഡന്റ് സുധീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ മനോജ് കുമാർ, അധ്യാപകരായ രാവിദ് , അനിൽകുമാർ , ജലീൽ , സ്മിത എന്നിവർ ചടങ്ങിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീഹരി സ്വാഗതവും, സജിത നന്ദിയും പറഞ്ഞു. തുടർന്നു മനോജ് മൈഥിലി യുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും കനക മലയിലേക്ക് ട്രക്കിങ്ങും നടത്തി.സബ് ജില്ലയിലെ 5ഹൈ സ്കൂളുകളിൽ നിന്നുമായി നൂറ് വിദ്യാർത്ഥി കൾ ക്യാമ്പിൽ പങ്കെടുത്തു.

Post a Comment