ലഹരിവിരുദ്ധ കാമ്പയിൻ: നാടകയാത്രക്ക് സ്വീകരണം നൽകി
ന്യൂമാഹി : ലഹരിയല്ല ജീവിതം -
ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ന്യൂമാഹിയിൽ ഏകാംഗ നാടകയാത്രക്ക് സ്വീകരണം നൽകി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന മധു ബേഡകം അവതരിപ്പിക്കുന്ന -മരണമൊഴി - ഏകാംഗ നാടക യാത്രക്കാണ് ന്യൂമാഹി ടൗണിൽ സ്വീകരണം നൽകിയത്. പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സൈത്തു, വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, എന്നിവർ സംസാരിച്ചു.
Post a Comment