*യാത്രയയപ്പ് സംഘടിപ്പിച്ചു*
മാഹി: മാഹി ഗവ. എൽ പി സ്കൂളിൽ നിന്നും മാഹിയിലെ മറ്റു സ്കൂളുകളിലേക്ക് സ്ഥലം മാറിപ്പോയ അധ്യാപകർക്ക് പിടിഎയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പിടിഎ പ്രസിഡൻറ് സാബിർ കിഴക്കയിലിന്റെ അധ്യക്ഷതയിൽ നടന്ന
ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതവും,സജിന ടീച്ചർ നന്ദിയും പറഞ്ഞു
പിടിഎ പ്രസിഡണ്ട് സിന്ധു , ഷിബു കാളാണ്ടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ
സതീഷ് ,ജീഷ്മ , മേഘ്ന ,അഞ്ജുന, ഉമാശങ്കരി, ചിത്ര, സജിത
എന്നിവർക്കുള്ള ഉപഹാരങ്ങൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചറും പിടിഎ ഭാരവാഹികളും ചേർന്ന് നൽകി
സ്ഥലം മാറി പോവുന്ന അധ്യാപകർ ഒരു സ്മാർട്ട് ടിവി സ്കൂളിന് സമ്മാനിച്ചു.
പരിപാടിക്ക് ഡെൽസി ,അർജുൻ ,ആയിഷ ,പർവീൻ,ഫർസാന, ജെസ്ന എന്നിവർ നേതൃത്വം നൽകി
Post a Comment