*മയ്യഴി മേളം സീസൺ ഫൈവ് :*
*സംഘാടക സമിതിയുടെ ഒത്തു ചേരലും സംഗീത സായാഹ്നവും ശ്രദ്ധേയമായി!*
ചാലക്കര : മയ്യഴി മേളം സംഘാടക സമിതിയുടെ പ്രവർത്തനത്തിന് ഊർജ്ജം പകർന്ന വിവിധ വിദ്യാലയ അധികൃതരുടെയും സംഘടക മികവു കൊണ്ടു ധന്യമായ സംഘാടകരുടെയും ഒത്തുചേരൽ ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
മയ്യഴി മേളം സ്കൂൾ കലോത്സവം വൻ വിജയമാക്കാൻ നേതൃത്വം നല്കിയവരെ ചടങ്ങിൽ അഭിനന്ദിക്കുകയും ഉപഹാരം നല്കി ആദരിക്കുകയും ചെയ്തു.
സംഘാടക സമിതി ചെയർമാൻ സത്യൻ കേളോത്ത് നയിച്ച ചടങ്ങിൽ പങ്കെടുത്ത് കെ.കെ രാജീവ്, ആനന്ദ് കുമാർ പറമ്പത്ത്,
ശ്യം സുന്ദർ , ചാലക്കര പുരുഷു, ഭരതൻ മാസ്റ്റർ, എം. മുസ്തഫ , ഡോ.കെ. ചന്ദ്രൻ , ടി.വി. ഷൈജിത്ത്, എം.എ കൃഷ്ണൻ , അലി അക്ബർഹാഷിം എന്നിവർ സംസാരിച്ചു.
തുടർന്ന് സുരേഷ് ബാബു, കെ.കെ.പ്രദീപ് കെ.സുജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത സായാഹ്നം അരങ്ങേറി.
ചടങ്ങിനോടനുബന്ധിച്ച സായാഹ്ന വിരുന്നുമുണ്ടായി.

Post a Comment