o ഹരീശ്വര ക്ഷേത്രം വൈകുണ്ഠ ഏകാദശി ഉത്സവത്തോടനുബന്ധിച്ച് രഥോത്സവം നടന്നു
Latest News


 

ഹരീശ്വര ക്ഷേത്രം വൈകുണ്ഠ ഏകാദശി ഉത്സവത്തോടനുബന്ധിച്ച് രഥോത്സവം നടന്നു

 *ഹരീശ്വര ക്ഷേത്രം വൈകുണ്ഠ ഏകാദശി ഉത്സവത്തോടനുബന്ധിച്ച് രഥോത്സവം നടന്നു* .




മാഹി :മാഹി മുണ്ടോക്ക് ഹരീശ്വര ക്ഷേത്രം വൈകുണ്ഠ ഏകാദശി ഉത്സവത്തോടനുബന്ധിച്ചുള്ള രഥഘോഷയാത്ര

ക്ഷേത്രം തന്ത്രി എളമ്പുലക്കാട് ആനന്ദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്ര മേൽശാന്തി ശ്രീധരഭട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ശേഷം

വൈകുന്നേരം 7.30 ഓടെ

രഥോത്സവം ക്ഷേത്രത്തിൽ നിന്നും  ചെണ്ടമേളം, മുത്തുക്കുട , താലമേന്തിയ ഭക്തർ , നാദസ്വരം , ഭജനസംഘം തുടങ്ങിയവയുടെ അകമ്പടിയോടെ പുറപ്പെട്ട ഘോഷയാത്ര ബുലുവാർ റോഡ്, സുബ്രഹ്മണ്യ കോവിലിന്റെ മുൻവശത്തുകൂടി ഗവ. ക്വാർട്ടേഴ്സ്, കുന്നുമ്മൽ റോഡ്, ഫോർകൊന്തെഹിൽ, സെമിത്തേരി റോഡ് വഴി ചാരോത്ത് മുക്ക്, ഭാരതിയാർ റോഡ്, ആനവാതുക്കൽ ക്ഷേത്രം റോഡ്, മാഹി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് റോഡ് വഴി മെയിൻ റോഡിലൂടെ മാഹി പള്ളിക്ക് മുൻവശത്തുകൂടി സെമിത്തേരി റോഡ് ഓടത്തിനകം വഴി ക്ഷേത്രത്തിൽ എത്തിച്ചേരും


രഥോത്സവത്തിന് മാഹി ആനവാതുക്കൽ ക്ഷേത്രത്തിൽ സ്വീകരണം നല്കി


24-ന് രാവിലെ 10-ന് ആറാട്ടി നുശേഷം കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും

Post a Comment

Previous Post Next Post