* മാഹി ഗവ. ഹൗസ് മാർച്ച് സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു
മാഹി :വൈദ്യുതി വകുപ്പസ്വകാര്യവത്ക്കരിക്കുന്നതിനും പ്രീ പൈഡ് മീറ്റർ സ്ഥാപിക്കുന്നതിനുമുള്ള തീരുമാനം പിൻവലിക്കുക.
. പുതുച്ചേരി സംസ്ഥാനത്ത് റേഷൻ സംവിധാനം പുനഃസ്ഥാപിക്കുക.
. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഒഴിവ് വന്ന മുഴുവൻ തസ്‌തികകളിലും നിയമനം നടത്തുക.
. പെൻഷൻ പറ്റിയവരെ നിയമിക്കുന്ന തീരുമാനം പിൻവലിക്കുക.
. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക.
. ഫിഷിംഗ് ഹാർബർ നിർമ്മാണം ഉടൻ പൂർത്തിയാക്കുക.
. മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഉടൻ നടത്തുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാഹി - പള്ളൂർ ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മാഹി ഗവ. ഹൗസിലേക്ക് മാർച്ച് നടത്തി.
മാർച്ച് സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
കെ പി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു
വടക്കൻ ജനാർദ്ദനൻ ,സി പി എം തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശൻ,കാരായി ചന്ദ്രശേഖരൻ ,
പള്ളൂർ ലോക്കൽസെക്രട്ടറി സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു.
തലശ്ശേരി ഏരിയ അംഗം മുഹമ്മദ് അഫ്സൽ,വി രഞ്ജിന, ഹാരിസ് പരന്തിരാട്ട്, ജയബാലു,ജയപ്രകാശ്. കെ ,അജിത് കുമാർ, വിനീഷ് കെ പി എന്നിർ നേതൃത്വം നല്കി



Post a Comment