*ഗാലറിയിൽ ആർപ്പുവിളികളുടെ ആവേശപ്പൂരത്തിന് കൊടിയേറി*
*ഇനി മാഹി കാൽപ്പന്തുകളിയുടെ മാന്ത്രികലഹരിയിലേക്ക്*
നാൽപ്പതാമത് ഗ്രാൻറ് തേജസ്സ് ട്രോഫിക്കും ഡൗൺടൗൺ മാൾ ഷീൽഡിനും വേണ്ടിയുള്ള മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് മയ്യഴി MLA രമേഷ് പറമ്പത്ത് ഉത്ഘാടനം ചെയ്തു. മാഹി സൂപ്രണ്ട് ഓഫ് പോലീസ്സ് രാജശങ്കർ വെള്ളാട്ട് മുഖ്യ ഭാഷണം നടത്തി. സെവൻസ് ഫുട്ബാൾ അസോസ്സിയേഷൻ സംസ്ഥാന നേതാവ് ഇളയിടത്ത് അഷ്റഫ് ആശംസാ ഭാഷണം നടത്തി.
നാൽപ്പതാമത് ഫുട്ബാൾ ടൂർണ്ണമെൻറ് കമ്മറ്റി ചെയർമാൻ ജിനോസ് ബഷീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീകുമാർ ഭാനു സ്വാഗതവും കെ.സി. നിഖിലേഷ് നന്ദിയും പറഞ്ഞു.
ബാൻറ് മേളങ്ങൾ, അശ്വാഭ്യാസ പ്രകടനം, കളരിപ്പയറ്റ്, കൈകൊട്ടിക്കളി, മാനത്തുയർന്നുപൊങ്ങിയ വർണ്ണ ബലൂണുകൾ, വെടിക്കെട്ട് തുടങ്ങിയയുടെ അകമ്പടിയോടെയായിരുന്നു ഉത്ഘാടന സമ്മേളനം.
ചടങ്ങിൽ ഗോവയിൽ വച്ചു നടന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് വിഭാഗത്തിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മെഡലുകൾ നേടിയ സി എച്ച് ശ്രീധരൻ ഗുരുക്കൾ കളരിസംഘത്തിലെ കുട്ടികൾക്ക് മാഹി എം എൽ എ ഉപഹാരങ്ങൾ നൽകി.
ആദ്യ മത്സരത്തിൽ
ശാസ്താമെഡിക്കൽസ് തൃശൂർ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് യൂണിറ്റി കൈതക്കാട് എഫ് സി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തി
ശനിയാഴ്ച്ച നടക്കുന്ന രണ്ടാം മത്സരത്തിൽ
അഭിലാഷ് എഫ് സി പാലക്കാട്,ടൗൺ സ്പോർട്സ് ക്ളബ് വളപട്ടണത്തെ നേരിടും
Post a Comment