o തൊഴിലവസര സെമിനാർ സംഘടിപ്പിച്ചു
Latest News


 

തൊഴിലവസര സെമിനാർ സംഘടിപ്പിച്ചു

 തൊഴിലവസര സെമിനാർ സംഘടിപ്പിച്ചു




വടകര: ഗ്രാമീണ തൊഴിൽ വികസന പദ്ധതിയുടെ ഭാഗമായി പഞ്ചാബ് നാഷണൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ പി.എൻ.ബി മെറ്റ് ലൈഫും ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചോമ്പാലയും സംയുക്തമായി സെൻട്രൽ മുക്കാളിയിലെ നളന്ദ ട്യൂഷൻ സെന്ററിൽ വെച്ച് സംഘടിപ്പിച്ച തൊഴിലവസര സെമിനാർ കെ കെ രമ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർമാരായ പി കെ പ്രീത, റീന രയരോത്ത്, പിഎൻബി മെറ്റ് ലൈഫ് പ്രതിനിധികളായ അനശ്വ സുരേന്ദ്രൻ, ഹരീഷ് ബാബു എന്നിവർ സംസാരിച്ചു.




Post a Comment

Previous Post Next Post