*മഹാത്മ റസിഡൻസ് അസോസിയേഷൻ വെസ്റ്റ് പള്ളൂർ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു *
ചാലക്കര വെസ്റ്റ് പള്ളൂർ മഹാത്മ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ചടങ്ങിൽ പ്രശസ്ത പിന്നണി ഗായകൻ മുസ്തഫ മാസ്റ്റർ മുഖ്യ അതിഥി ആയിരുന്നു. മനസ്സും ശരീരവും സംസ്കരിച്ചു കൊണ്ട് സമൂഹത്തിൽ നല്ല മാറ്റങ്ങൾ വരുത്തുവാൻ ഈ റംസാൻ മാസം കൊണ്ട് സാധിക്കട്ടെ എന്ന് കുഞ്ഞി മുഹമ്മദ് മൗലവി ആശംസിച്ചു
ചടങ്ങിൽ ഡി. ജി.പി യുടെ മികച്ച സേവാ മെഡലിനും പ്രശസ്തി പത്രത്തിനും അർഹനായ (ശീ ശരത്ത് മോഹനെ ആദരിച്ചു . ചടങ്ങിൽ രൂപേഷ് ബ്രഹ്മം സ്വാഗതവും സിയാദ് .ടി .അധ്യക്ഷതയും എം ശ്രീജയൻ രസ്ന അരുൺ ആശംസയും, റഫീക്ക് വട്ടോത്ത് നന്ദിയും രേഖപ്പെടുത്തി.

Post a Comment