*കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷണ സമരം 23 ദിനം പിന്നിട്ടു.*
അഴിയൂർ: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി അന്യായമായി കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കബർസ്ഥാൻ സംരക്ഷണ സമിതി നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. ഇന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ സാലിം അഴിയൂർ ഉൽഘാടനം ചെയ്തു. ചൈനെജ് അളവിലടക്കം വിത്യാസം കാണിച്ചാണ് ഖബർസ്ഥൻ ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളും ഡിപിആറിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തിട്ടുണ്ടെന്നും ജനകീയ സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് പരിപാലന സമിതി സംസ്ഥാന സെക്രട്ടറി ഉമ്മർ ഏറാമല, സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി, അലി എരിക്കിൽ, അബൂബക്കർ മാളിയേക്കൽ, നദീർ എരിക്കിൽ, ഷംസുദ്ദീൻ പിടി, സാഹിർ പുനത്തിൽ എന്നിവർ സംബന്ധിച്ചു.

Post a Comment