*പ്രതിഷേധ ജ്വാല തീർത്ത് യൂത്ത് ലീഗ്*
അഴിയൂർ : വായ മൂടിക്കെട്ടുന്ന സംഘ് പരിവാർ ഭരണകൂടത്തിനെതിരെയും , രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത ഗൂഢാലോചനക്കുമെതിരെ മുസ്ലീം യൂത്ത് ലീഗ് പൂഴിത്തല ശാഖ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പന്തമേന്തിയ റാലി പൂഴിത്തലയിൽ നിന്നും ആരംഭിച്ച് അഴിയൂർ ചുങ്കം ടൗണിൽ സമാപിച്ചു
അഴിയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.പി.ഇസ്മായിൽ മാർച്ച് ഉൽഘാടനം ചെയ്തു.
അഫ്നാസ് സി.പി. അദ്ധ്യക്ഷം വഹിച്ചു.
റിംഷാദ് പള്ളിയത്ത്, ഷാ നിസ് മൂസ, കരിം ടി.ജി, ഹാരിസ് തലക്കൽ, അൻസീർ പള്ളിയത്ത്, സാബിർ ഏ.വി എന്നിവർ സംസാരിച്ചു.
ഹാരിസ്, ജബ്ബാർ നെല്ലോളി, റഹീസ് പള്ളിക്കണ്ടി, സവാദ് പുല്ല മ്പി, അൻസാർ പി., ഇക്ക് ബാൽ, സഫീർ പുല്ലമ്പി, അർഷാദ് നെല്ലോ ളി, ശിഹാബ് ബാമ്പരി, സഫീർ എ.വി. , സഫ്നാസ് ചെപ്പു , ജാസിർ എൻ. എന്നിവർ നേതൃത്വം നൽകി.

Post a Comment