o മർദ്ദനമേറ്റു
Latest News


 

മർദ്ദനമേറ്റു

 

മർദ്ദനമേറ്റു



പാനൂർ: പെരിങ്ങത്തൂർ ടൗണിലെ ഓട്ടോ തൊഴിലാളിയും ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സിഐടിയു) പെരിങ്ങത്തൂർ ഡിവിഷൻ പ്രസിഡന്റുമായ കിഴക്കയിൽ കെ. സുബിനേഷിന് നേരെ സാമൂഹ്യ ദ്രോഹികളുടെ അക്രമം. പൊതു സ്ഥലത്തു പരസ്യ മദ്യപാനം നടത്തുന്നതിനെ എതിർത്തതാണ് കാരണം. വ്യാഴാഴ്ച രാവിലെ 10 മണിയോടെ മേക്കുന്ന് കനാൽ പരിസരത്തു വെച്ചാണ് അക്രമം നടന്നത്. ഓട്ടം പോകാനുണ്ട് എന്നു പറഞ്ഞു വിശ്വസിപ്പിച്ചു ഫോണിൽ വിളിച്ചു വരുത്തി മൊളോ തൃക്കണ്ടി നിഷാന്ത്, എം.ടി വൈശാഖ്,കണ്ണമ്പള്ളി ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിൽ മർദ്ദിച്ചതായാണ് പരാതി.


സുബിനേഷിനെ പരിക്കുകളോടെ ചൊക്ലി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ ഓട്ടോ തൊഴിലാളി യൂണിയൻ പാനൂർ ഏരിയകമ്മിറ്റി പ്രതിഷേധിച്ചു. പെരിങ്ങത്തൂർ ടൗണിലെ ഓട്ടോകൾ പണിമുടക്കി. പെരിങ്ങത്തൂർ ടൗണിൽ പ്രതിഷേധപ്രകടനവും നടന്നു.

Post a Comment

Previous Post Next Post