വോക്ക് വേ മോണിങ്ങ് സ്റ്റാർ നവവത്സരാഘോഷം സംഘടിപ്പിച്ചു
മാഹി:നാടിൻ്റെസ്വപ്നങ്ങൾക്ക് ഭരണകൂടം നിറം ചാർത്തുമ്പോഴാണ് വികസനത്തിൻ്റെ ചിറക് വിടർത്താൻ ഒരു സമൂഹത്തിന് സാധിതമാകുന്നതെന്ന് വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ.ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട ഉദ്യാനവും, നടപ്പാതയുമെല്ലാം തുടർപരിചരണമില്ലാതെ നാശോൻമുഖമായി മാറുകയാണെന്ന് നോവലിസ്റ്റ് ചൂണ്ടിക്കാട്ടി. ബഹുജന പങ്കാളിത്തത്തോടെ ഇവ സംരക്ഷിക്കപ്പെടണം'
മയ്യഴി ടാഗോർ ഉദ്യാനത്തിൽ വോക്ക് വേ മോണിങ്ങ് സ്റ്റാർ സംഘടിപ്പിച്ച നവവത്സരാഘോഷ ചടങ്ങിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
പ്രസിഡണ്ട് എ.വി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു.പുതു പദ്ധതികൾ കൊണ്ടുവരുന്നതിനേക്കാൾ പാതി വഴിയിൽ നിലച്ചുപോയ പദ്ധതികളുടെ പൂർത്തീകരണത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് അഭിപ്രായപ്പെട്ടു.മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു,അസ്ലം ആര്യ ഗ്രൂപ്പ് സംസാരിച്ചു.
നൗഫൽ ഫ്ളോറ സ്വാഗതവും, ഷാജി ഫോർട്ട് നന്ദിയും പറഞ്ഞു. സി.എച്ച്.സിറാജുദ്ദീൻ, സെമീർ പ്ലൈഹോം, ഷാഫി അഴിയൂർ, ഉസ്മാൻ പെരിങ്ങാടി നേതൃത്വം നൽകി.കൂറ്റൻ കേക്ക് മുറിച്ച് പുതുവത്സര മധുരം പങ്കുവെച്ചു.
വിവിധ കലാപരിപാടികളുമുണ്ടായി.

Post a Comment