*മാഹി സ്പോർട്സ് ക്ളബ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്* ,
*വിജയ കിരീടത്തിൽ മുത്തമിട്ട് എം എഫ് എ സ്പോർട്സ് മാഹി* .
മാഹി : മാഹി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ പ്ലാനറ്റ് ട്രോഫിക്കും ലോറൽ ഗാർഡൻ ഷീൽഡിനും വേണ്ടിയുള്ള 39ാം ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ എം എഫ് എ സ്പോർട്സ് മാഹി , എ എഫ് സി വയനാടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കപ്പുയർത്തി.
ആവേശകരമായ പോരാട്ടത്തിൽ
എം എഫ് എ സ്പോർട്സിന് വേണ്ടി ശ്രേയസ് രണ്ട് ഗോളും , എഡ്‌വേഡ് ഒരു ഗോളും നേടിയപ്പോൾ , എ എഫ് സി വയനാടിന് വേണ്ടി ജിഷ്ണു , അഭി എന്നിവർ ഓരോ ഗോൾ വീതം നേടി
ഫൈനൽ മത്സരത്തിലെ മുഖ്യാതിഥിയായി മയ്യഴി മുൻ എം എൽ എ രാമചന്ദ്രൻ മാസ്റ്റർ , വ്യവസായ പ്രമുഖൻ അയ്യൂബ് കുചേരി , മാഹി പോലീസ് സബ് ഇൻസ്‌പെക്ടർ റീന എം ഡി , ഈ പ്ലാനറ്റ് മാനേജിങ്ങ് ഡയറക്ടർമാരായ ഷമീം അഹമ്മദ് , നിയാസ് , അനൂഫ് എന്നിവർ പങ്കെടുത്തു
ടൂർണമെന്റിലെ മികച്ച കളിക്കാരൻ ആയി യൂറോ സ്പോർട്സ് യൂണിറ്റി കൈതാക്കാട് പടന്നയുടെ താരം പാപ്പാത്തിയെ തിരഞ്ഞെടുത്തു.
മികച്ച ഗോൾ കീപ്പർ ആയി എം എഫ് എ സ്പോർട്സ് ഗോൾ കീപ്പർ ആസിഫി , ബെസ്ററ് ഫോർവേഡ് ടൌൺ സ്പോർട്സ് ക്ലബ്ബ് വളപട്ടണത്തിലെ അനൂപ് , ബെസ്റ്റ് ഡിഫൻഡർ എം എഫ് എ സ്പോർട്സ് ലിയോ ടോറെ യെയും , മാൻ ഓഫ് ദി ഫൈനൽ എം എഫ് എ സ്പോർട്സ് ശ്രേയസ് , പ്രോമിസിംഗ് യെങ്സ്റ്റർ എഫ് സി ത്രിക്കരിപ്പൂരിന്റെ അപ്പു , ടോപ് സ്‌കോറർ സബാൻ കോട്ടക്കൽ അലോ എന്നിവരേയും തിരഞ്ഞെടുത്തു
വിജയികൾക്കായുള്ള
ട്രോഫി മയ്യഴി മുൻ എം എൽ എ ഡോ. വി രാമചന്ദ്രൻ കൈമാറിയ ചടങ്ങിൽ , പ്രൈസ് മണിയായ ഒരു ലക്ഷം രൂപ ഈ പ്ലാനറ്റ് മാനേജിങ് ഡയറക്ടർ നിയാസ് കൈമാറി
റണ്ണേഴ്‌സ് അപ്പിനുള്ള ലോറൽ ഗാർഡൻ ഷീൽഡ് , മുഖ്യ രക്ഷാധികാരി കെ പി സുനിൽ കുമാർ കൈമാറി , പ്രൈസ് മണി ആയ 50,000 ലോറൽ ഗാർഡൻ മാനേജിങ് ഡയറക്ടർ ജസ്ലീൻ വിജയികൾക്ക് കൈമാറി
ചടങ്ങിൽ , ചെയർമാൻ ജിനോസ് ബഷീർ , ക്ലബ്ബ് സെക്രട്ടറി ജയരാജൻ അടിയേരി , പ്രസിഡന്റ് നിഖിലേഷ് , ട്രെഷറർ പ്രദീപ് , വൈസ് പ്രസിഡന്റ് ചേനോത്ത് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വിനയൻ പുത്തലത്ത് സ്വാഗതവും , ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു

Post a Comment