*ഇരട്ട ഗോളുകളുമായി പാപ്പാത്തിയുടെയും , സഫീറിന്റെയും കുതിപ്പിൽ ഒന്നിനെതിരെ നാല് ഗോളുകളുമായി യൂറോ സ്പോർട്സ് യൂണിറ്റി കൈതക്കാട് പടന്ന , അഭിലാഷ് എഫ് സി പാലക്കാടിനെ തകർത്ത് സെമിയിൽ പ്രവേശിച്ചു.*
മാഹി : മാഹി സ്പോർട്സ് ക്ളബ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ
മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യൂറോ സ്പോർട്സ് യൂണിറ്റി കൈതക്കാട് പടന്ന (4-1) ന് അഭിലാഷ് എഫ് സി പാലക്കാടിനെ പരാജയപ്പെടുത്തി സെമി ഫൈനലിൽ കടന്നു.
മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച യൂറോ സ്പോർട്സ് യൂണിറ്റിക്ക് വേണ്ടി പാപ്പാത്തി [ ഗണപതി ] യും , സഫീറും ഇരട്ട ഗോളുകൾ നേടി വിജയ ശില്പികളായി.
അഭിലാഷ് എഫ് സി പാലക്കാടിന് വേണ്ടി ഇൻസു ഒരു ഗോൾ നേടി.
അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫർ അസ്സീസ്സ് മാഹി മത്സരത്തിന്റെ മുഖ്യാതിഥിയായി കളിക്കാരെ പരിചയപ്പെട്ടു .
നാളെ ( ജനു.05) അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ
എം എഫ് എ സ്പോർട്സ് മാഹി,
ടൗൺ സ്പോർട്സ് ക്ലബ്ബ് വളപട്ടണവുമായി ഏറ്റുമുട്ടും.
Post a Comment