മാഹി പോലീസിലെ ക്രൈം ടീമിനെ ആദരിച്ചു
മാഹി :അടുത്ത കാലത്തായി നിരവധി കേസ്സുകളിൽ ദിവസങ്ങളോളം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത മാഹി പോലീസിലെ ക്രൈം ടീമിനെ സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമി ആദരിച്ചു.
മാഹി ഗവ. മിഡിൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ
മാഹി പബ്ലിക് പ്രോസിക്യൂട്ടർ വത്സരാജ് ക്രൈം ടീമംഗങ്ങളെ ഉപഹാരം നല്കി ആദരിച്ചു.
കോച്ച് പി ആർ സലീം,ജോസ് ബേസിൽ ഡിക്രൂസ്, മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, സർക്കിൾ ഇൻസ്പെക്ടർ എ ശേഖർ എന്നിവർ സംബന്ധിച്ചു







Post a Comment